Site icon Fourteen Kerala – 14 Kerala News

മകനൊപ്പം റോഡ് മുറിച്ചുകടക്കാൻ ഇൻഡിക്കേറ്ററിട്ട് കാത്തുനിന്നു; പിന്നാലെ വന്ന കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. പോത്തൻകോട് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ദിശയിലേക്ക് പോവുകയായിരുന്നു ഗംഗയും മകനും.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കോലിയക്കോട് ഭാഗത്തു നിന്നും വലതുവശത്തുള്ള മൺവിളമുകൾ റോഡിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ നിർത്തി. പിന്നാലെ വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു.

Exit mobile version