Site icon Fourteen Kerala – 14 Kerala News

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, അഞ്ചു പേരെ രക്ഷപ്പെടുത്തി

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി നിരഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

സെന്റ് സേവ്യർ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് പറഞ്ഞു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു നിരഞ്ജൻ. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും നിരജ്ഞന്‌റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Exit mobile version