Site icon Fourteen Kerala – 14 Kerala News

ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

പനങ്ങാട് (എറണാകുളം): ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ (33) ണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചിരുന്നു. കിടക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. മുൻപ് കഴിച്ചതിനെ തുടർന്ന് ഞണ്ട് അലർജി തിരിച്ചറിയുകയും, പിന്നീട് ഇത് ഒഴിവാക്കുകയുമായിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് ഇത് വീണ്ടും കഴിച്ചത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Exit mobile version