Site icon Fourteen Kerala – 14 Kerala News

മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്

മലപ്പുറം: കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സജീവന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ചങ്ങരംകുളം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ വെടിക്കെട്ട് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version