Site icon Fourteen Kerala – 14 Kerala News

ആശുപത്രി മുറ്റത്ത് വയോധികന്റെ തലയിൽ ചക്ക വീണു; പരിക്കേറ്റ ഓമല്ലൂർ സ്വദേശി ചികിത്സയിൽ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് നിൽക്കുകയായിരുന്ന വയോധികന്റെ തലയിൽ ചക്ക വീണ് പരിക്ക്. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.15-ഓടെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിന് സമീപമുള്ള പ്ലാവിൽ നിന്നുമാണ് ചക്ക അടർന്നു വീണത്.

ചക്ക തലയിൽ വീണ ഉടൻ തന്നെ ഗംഗാധരൻ നായർ ബോധരഹിതനായി വീണു. ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Exit mobile version