Site icon Fourteen Kerala – 14 Kerala News

സ്കൂളിൽ നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീണ് മരിച്ചു; കാരണം വിഷപ്രാണിയുടെ കടിയേറ്റതെന്ന് നിഗമനം

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ സ്കൂൾ വാർഷികാഘോഷത്തിന്റെ നൃത്ത പരിശീലനത്തിനിടെ ഒമ്പത് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്.

കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായ രക്ഷമിത, ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന് സമീപത്തെ മണ്ഡപത്തിൽ റിഹേഴ്സൽ നടത്തുന്നതിനിടെയാണ് പെട്ടെന്ന് തളർന്നുവീണത്.ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരിശീലനത്തിനിടെ ഏതെങ്കിലും വിഷകീടം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version