Site icon Fourteen Kerala – 14 Kerala News

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം, ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ : കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും, പല്ലുകളും വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർനായിരുന്നു പരിശോധന. കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരാണ് പിടിയിലായി.

ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്.

കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി.കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടിയത്. കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version