Site icon Fourteen Kerala – 14 Kerala News

നഴ്സിങ് സർട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ചാൽ കർശനനടപടി -മന്ത്രി

ന്യൂഡൽഹി: നഴ്‌സിങ് വിദ്യാർഥികളുടെ യഥാർഥ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന നഴ്സിങ് സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന് നിർദേശം നൽകിയതായി ലോക്സഭാംഗം ആൻ്റോ ആൻ്റണിയെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.

നഴ്സിങ് പ്രവേശനസമയത്തും സർവീസ് ബോണ്ടിന്റെപേരിലും യഥാർഥ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതായി ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ആന്റോ ആന്റണി മന്ത്രിക്ക് നിവേദനം നൽകിയത്.
സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെതിരേ കർശനനടപടി സ്വീകരിക്കുമെന്നറിയിച്ച് ജനുവരി 27-ന് സർവകലാശാലാ വൈസ്ചാൻസലർമാർക്കും സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ട്രാർമാർക്കും നഴ്സ‌ിങ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Exit mobile version