Site icon Fourteen Kerala – 14 Kerala News

ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു

പയ്യോളി:പയ്യോളി ടർഫ്നിർമ്മാണ ജോലിക്കിടെ ഉയരത്തിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ (31) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.പയ്യോളി പേരാമ്പ്ര റോഡിലെ ‘കിക്ക് ഓഫ്’ ടർഫിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. നാലു മീറ്ററോളം ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ, വെൽഡിങ്ങ് ജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു.വീഴ്ച‌യുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിന് പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ വെച്ചായിരുന്നു അന്ത്യം.മൃതദേഹം വടകര ജില്ല ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version