Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്;ഒറ്റയടിക്ക് കുറഞ്ഞത് 6640 രൂപ

കൊച്ചി : ഉപഭോക്താക്കൾക്ക് ആശ്വാസം … സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. വിവാഹ വിപണിക്കും വലിയ ആശ്വാസമാണ് നൽകുന്നത്.ഇന്ന് പവന്റെ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വര്‍ണം വന്‍ കുതിപ്പ് നടത്തിയത്. വെള്ളി വിലയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.

Exit mobile version