Site icon Fourteen Kerala – 14 Kerala News

വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ വഡോദരയിൽ അറസ്റ്റിലായി. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം താരം ഓടിച്ച കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

താരം മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹന ഉടമകളുടെ പരാതിയിൽ കേസെടുത്ത പോലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മുൻപും പല കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള താരം 1999-ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. ഇന്ത്യക്കായി 10 ഏകദിനങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ദീർഘകാലം ബറോഡ ടീമിന്റെ നായകനുമായിരുന്നു.

Exit mobile version