Site icon Fourteen Kerala – 14 Kerala News

വനത്തിൽ വേട്ടയ്ക്കൊരുങ്ങവേ സംഘം പിടിയിൽ

സുൽത്താൻബത്തേരി : വനത്തിൽ വേട്ടയ്ക്കൊരുങ്ങവേ നാടൻ തോക്കും വെടിക്കോപ്പുകളുമായി താമരശ്ശേരി സ്വദേശികളായ മൂവർസംഘം പിടിയിൽ. താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് വനപാലകരുടെ പിടിയിലായത്.

സൗത്ത് വയനാട് ഡിവിഷനിൽ ചെതലത്ത് റെയ്ഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മടൂർ വനത്തിനുള്ളിൽനിന്നാണ് കാറിലെത്തിയ ഇവരെ പിടികൂടിയത്.ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് ബീനാച്ചി-കേണിച്ചിറ റോഡിന് സമീപത്തുള്ള മടൂർ വനത്തിൽ ഇവരെ കണ്ടത്.തുടർന്ന്, ഇരുളം സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടിച്ചത്.

Exit mobile version