Site icon Fourteen Kerala – 14 Kerala News

സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു; എയർ ഹോസ്റ്റസ് ചികിത്സയിലിരിക്കേ മരിച്ചു

ന്യൂഡൽഹി: സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട എയർ ഹോസ്റ്റസ് ചികിത്സയ്ക്കിടെ മരിച്ചു. ഗുരുഗ്രാമിലാണ് സംഭവം. പഞ്ചാബ് സ്വദേശിനിയായ സിമ്രാൻ ദദ്‌വാൾ (25) ആണ് മരിച്ചത്.

ഡിഎൽഎഫ് ഫേസ്-1 ലുള്ള, സുഹൃത്തിന്റെ അപ്പാർട്‌മെന്റിൽ നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിമ്രാൻ. തുടർന്ന് ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഇവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

കഴിഞ്ഞ രണ്ടുകൊല്ലമായി ഒരു എയർലൈൻ കമ്പനിയിലെ ജീവനക്കാരിയായിരുന്നു സിമ്രാൻ എന്നും ഡൽഹിയിലായിരുന്നു താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച സുഹൃത്തുക്കളെ കാണാനാണ് അവർ ഗുരുഗ്രാമിലെത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേർത്തു.

Exit mobile version