Site icon Fourteen Kerala – 14 Kerala News

ജലോത്സവത്തിനൊരുങ്ങി ബേപ്പൂർ

ബേപ്പൂർ : അഞ്ചാമത് അന്താരാഷ്ട്ര ജലോത്സവത്തിന് ബേപ്പൂരിൽ തുടക്കമാവുന്നു. 26, 27, 28 തീയതികളിലാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നടക്കുക. ബേപ്പൂർ മറീനയുൾപ്പെടെ ബേപ്പൂർ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലായാണ് അന്താരാഷ്ട്ര ജലോത്സവം അരങ്ങേറുക.

ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്കും മത്സരങ്ങൾക്കും ബേപ്പൂർ മറീനയ്ക്ക് പുറമേ ചാലിയം, നല്ലൂർ, രാമനാട്ടുകര, ഫറോക്ക്, നല്ലളം എന്നിവിടങ്ങളിലും വേദിയുണ്ടാകും.25 മുതൽ 29 വരെ ബേപ്പൂരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും.

കൈറ്റ് ഫെസ്റ്റ്, കപ്പലുകളുടെയും നാവിക സാങ്കേതികവിദ്യയുടെയും പ്രദർശനം, ജലസാഹസിക പ്രകടനങ്ങൾ, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമാണ്. മുഖ്യാകർഷണമായ കൈറ്റ് ഫെസ്റ്റിവലിൽ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കാളികളാവും. 25-ന് കോഴിക്കോട്ടുനിന്ന് ബേപ്പൂർ മറീനയിലേക്ക് സൈക്കിൾ റാലിയും 28-ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തണും സംഘടിപ്പിക്കും. കബഡി വോളിബോൾ മത്സരങ്ങൾ 22, 23, 24 തീയതികളിലും സെയിലിങ്, ഡ്രാഗൺ ബോട്ട് റേസ്, സർഫിങ്, സ്റ്റാൻഡ്‌ അപ്പ് പാഡ്ലിങ് ഫ്ലൈബോർഡ്, ഡിങ്കിബോട്ട് റേസ് എന്നിവ മേളയുടെ ഭാഗമാണ്.

Exit mobile version