Site icon Fourteen Kerala – 14 Kerala News

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്

കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തർക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് ആവില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനയിലാണ് സി.പി.ഐ.എം-സി.പി.ഐ തർക്കം തുടരുന്നത്.

ബിനോയ് വിശ്വത്തിൻ്റെ നിലപാട് സി.പി.ഐ.എം ചോദ്യം ചെയ്തപ്പോൾ സി.പി.ഐ പൂർണ്ണ പിന്തുണ നൽകി. സി.പി.ഐ നിലപാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടെ തർക്കം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

Exit mobile version