Site icon Fourteen Kerala – 14 Kerala News

കെ സി വേണു​ഗോപാലിന്റെ വാർഡിൽ എൽഡിഎഫിന്‌ ഉജ്വല വിജയം

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയുടെ വാർഡിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. ആലപ്പുഴ നഗരസഭാ കൈതവന വാർഡിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി സൗമ്യ രാജ് (ഇന്ദു ടീച്ചർ) 179 വോട്ടിന്‌ വിജയിച്ചത്‌. എൽഡിഎഫ്‌ സ്ഥാനാർഥി 539 വോട്ട്‌ നേടി. യുഡിഎഫിന്റെ മിനി വേണുഗോപാൽ 360 വോട്ടും എൻഡിഎയുടെ രമ്യാകൃഷ്ണൻ 321 വോട്ടും നേടി.

വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ചേർത്തല ന​ഗരസഭയിൽ എൽഡിഎഫിന് ഉജ്ജ്വല മുന്നേറ്റമുണ്ട്. 5 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. 4 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ശക്തീശ്വരം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി കെ എസ് സലീം 401 വോട്ടുകൾ നേടി വിജയിച്ചു. മൂലയിൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഷൈനത ബൈജു (398), ആർദ്ര സ്കൂൾ വാർഡിൽ റ്റി എസ് ജാസ്മി (425), ശിൽപി വാർഡിൽ കൃഷ്ണമ്മ കെ (495), നെടുംബ്രക്കാട് വാർഡിൽ സുബി ശ്യാംകുമാർ (623) എന്നിവർ വിജയിച്ചു.
പരപ്പേൽ, ശാസ്താ, പൂത്തോട്ട, ചക്കരക്കുളം വാർഡിൽ എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നു.

Exit mobile version