Site icon Fourteen Kerala – 14 Kerala News

മലയാറ്റൂരില്‍ നിന്ന് കാണാതായ 19-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ ആണ് മരിച്ചത്. സെബിയൂര്‍ റോഡിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

മറ്റൊരു സംഭവത്തിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ അപ്പാപ്പികട രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്. ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
യുവാവിനെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിന് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്.

Exit mobile version