Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി

കൽപറ്റ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.
പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ ചിത്രയുടെ വീട്ടിൽ നിന്നാണ് ഭക്ഷ്യകിറ്റുകൾ പിടികൂടിയത്.

ഓട്ടോറിക്ഷയിൽ നിന്നാണ് കിറ്റുകൾ കണ്ടെത്തിയത്. വീടിനകത്തും കിറ്റുകളുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് വീട്ടിലും പരിശോധന നടക്കുന്നത്.കിറ്റ് കടയിൽ നിന്ന് എടുക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ എൽഡിഎഫ് പ്രവർത്തകർ പകർത്തിയിരുന്നു. യുഡിഎഫ് പരാജയ ഭീതിയിലാണെന്നും പണം ഉപയോഗിച്ച് അട്ടിമറിക്കുകയെന്ന രീതിയിലാണ് വ്യാപകമായി അവർ പ്രവർത്തിച്ചുവരുന്നതെന്ന് സിപിഐഎം ആരോപിച്ചു.കിറ്റുകൾ പലയിടത്തുവെച്ച് വിതരണം ചെയ്യുന്നുണ്ടെന്നും യുഡിഎഫിന്റെ പല നേതാക്കളുടെയനും കടകളിൽ കിറ്റുകൾ ശേഖരിച്ചുവെക്കുന്നുണ്ടെന്നും സിപിഐഎം ആരോപിച്ചു.

എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിച്ചുകയറുകയെന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് സിപിഐഎം നേതാക്കൾ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകന്റെ വാഹനത്തിൽ നിന്നാണ് കിറ്റ് പിടിച്ചെടുത്തതെന്നാണ് ആരോപണം.

Exit mobile version