Site icon Fourteen Kerala – 14 Kerala News

മിസ് ഗ്ലാം യൂണിവേഴ്സ് 2025: കൊച്ചിക്കാരി നേഹ ബൽഖിസിന് അന്തർദേശീയ കിരീടം

യു.എ.ഇയെ പ്രതിനിധീകരിച്ച് മത്സരിച്ച കൊച്ചിയിലെ 23കാരിയായ നേഹ ബൽഖിസ് മിസ് ഗ്ലാം യൂണിവേഴ്സ് 2025 പട്ടം കരസ്ഥമാക്കി.

ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച അന്തർദേശീയ സൗന്ദര്യപ്പരീക്ഷയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ റാംപിലെ തിളക്കത്തിലൂടെയാണ് കഴിവുകളും വ്യക്തിത്വവും പ്രകടിപ്പിച്ചത്. മിസ് ഗ്ലാം യൂണിവേഴ്സ് 2024 കിരീടധാരി തെരേസ സക്കോവയാണ് നേഹയ്ക്ക് പുതുക്കിയ കിരീടം അണിയിച്ചത്. പുനം ചെടി, ഐലീന കാതറിൻ അമോൺ, തമന്ന ഭരത്, തെരേസ സക്കോവ, വർഷ റെഡ്ഡി എന്നിവരടങ്ങിയ അന്താരാഷ്ട്ര ജഡ്ജിങ് പാനലാണ് മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തിയത്.

“ഇത് എന്റെ വ്യക്തിപരമായ വിജയം മാത്രമല്ല; സ്വന്തം ജീവിതം സ്വയം നിർണ്ണയിക്കുന്ന പുതിയ തലമുറയുടെ മുന്നേറ്റത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണിത്,” എന്ന് നേഹ ബൽഖിസ് സന്തോഷത്തോടെ പ്രതികരിച്ചു.

Exit mobile version