Site icon Fourteen Kerala – 14 Kerala News

നേട്ടങ്ങൾ അഭിമാനകരം; 100 ശതമാനം എസ്ഐആർ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ

വയനാട്: വിമർശനങ്ങൾക്കിടയിലും സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ ജോലി പൂർത്തിയാക്കിയ ബിഎൽഒമാരെ ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ച് വയനാട് ജില്ലാ കളക്ടർ.

100% എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ബി.എൽ.ഒമാരെയും അവരുടെ സൂപ്പർവൈസർമാരെയും നാളെ വൈകിട്ട് ക്യാമ്പ് ഓഫീസിലേക്ക് ക്ഷണിച്ചു. ഇവരുടെ നേട്ടങ്ങൾ അഭിമാനകരമെന്നും, ഇവരുടെ വിശേഷങ്ങളറിയാനും പ്രചോദനാത്മകമായ കഥകൾ കേൾക്കാനുമാണ് ജില്ലാ കളക്ടർ പരിപാടി പ്രഖ്യാപിച്ചത്. ജോലി ഇനിയും പൂർത്തിയാക്കാത്ത ബിഎൽഒമാരെയും സൂപ്പർവൈസർമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.

Exit mobile version