Site icon Fourteen Kerala – 14 Kerala News

പട്രോളിംഗ് ഡ്യൂട്ടിക്കിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മലയാളി ജവാൻ മരിച്ചു

മലപ്പുറം : ജമ്മുകാശ്മീർ റജോരിയിലുണ്ടായ അപകടത്തിൽ ജവാൻ വാഹനാപകടത്തിൽ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർ സജീഷ് (48) ആണ് മരിച്ചത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് മരണം.

27 വർഷമായി സൈന്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ച് പോയതാണ്. മൃതദേഹം സൈനിക വിമാനത്തിൽ ശനിയാഴ്ച്ച രാത്രിയിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഞായർ രാവിലെ വീട്ടിൽ എത്തിക്കും. രാവിലെ എട്ടിന് മണിക്ക് ബാല പ്രബോധിനി എൽപിസ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം സൈന്യത്തിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

അച്ഛൻ: പരേതനായ കാട്ടുമുണ്ട സുബ്രഹ്മണ്യൻ. അമ്മ: ലക്ഷ്മി. ഭാര്യ: റോഷ്നി. മക്കൾ: സിദ്ദാർത്ഥ് (മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്ലസ് വൺ വിദ്യാർഥി), ആര്യൻ (മലപ്പുറം എയുപി സ്ക്കൂൾ ആറാം ക്ലാസ് വിദ്യാർഥി).

Exit mobile version