Site icon Fourteen Kerala – 14 Kerala News

ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണം; സുപ്രീം കോടതിയെ സമീപിച്ച് റോബിന്‍ വടക്കുംചേരി

കൊട്ടിയൂര്‍ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന മുന്‍ വൈദികന്‍ കൂടിയായ റോബിന്‍ വടക്കുംചേരിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരങ്ങടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തി. നാല് വയസുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താന്‍ വിവാഹം അനിവാര്യമാണെന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്ല് വ്യക്തമാക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ജാമ്യം നല്‍കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതിന് തുല്യമാകും. ഈ സാഹചര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താതെ അകന്ന് നില്‍ക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ഇതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

Exit mobile version