Site icon Fourteen Kerala – 14 Kerala News

വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യാഗസ്ഥനെ വളർത്തുനായ കടിച്ചു; പ്രതികാര നടപടിയായി സർവീസ് കണക്ഷൻ കട്ട് ചെയ്‌തെന്ന് കുടുംബം

ഇടുക്കി: അല്പം കടന്നുപോയോ? വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളര്‍ത്തുനായ കടിച്ചു. കെഎസ്ഇബി തിരുവല്ല കല്ലിശ്ശേരി സെഷന്‍ പരിധിയിലെ ആര്‍ രഞ്ജിത്തിനാണ് കടിയേറ്റത്.
സംഭവത്തില്‍ പ്രതികാര നടപടിയായി ഫ്യൂസ് വിച്ഛേദിക്കുന്നതിന് പകരം കെഎസ്ഇബി പോസ്റ്റില്‍ നിന്ന് സര്‍വീസ് കണക്ഷന്‍ കട്ട് ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.

വീട്ടില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ രഞ്ജിത്ത് വളര്‍ത്തുനായയെ കണ്ടപ്പോള്‍ പേടിച്ചിരുന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ പ്ലെയര്‍ കൊണ്ട് നായയുടെ തലയ്ക്ക് അടിച്ചു. പിന്നാലെയാണ് നായ കടിച്ചത്.
എന്നാല്‍ വളര്‍ത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്നാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ജീവനക്കാര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

ഉദ്യോഗസ്ഥന്‍ അടിച്ചപ്പോള്‍ നായയുടെ തലയ്ക്ക് മുറിവേറ്റു. തൊലി ഇളകിപ്പോയിട്ടുണ്ട്. പല ആളുകളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചിട്ടും ഇന്ന് കരണ്ട് കൊടുക്കില്ലെന്നാണ് പറഞ്ഞതെന്നും കുടുംബം പറഞ്ഞു.

Exit mobile version