Site icon Fourteen Kerala – 14 Kerala News

കണ്ണൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തി കൊന്നു

കണ്ണൂര്‍: പടിയൂരില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തി കൊന്നു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരന്‍ ബിനു മദ്യലഹരിയില്‍ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ മഹേഷ് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു കൊലക്കേസില്‍ കൂടി പ്രതിയാണ് ഇയാള്‍.

Exit mobile version