Site icon Fourteen Kerala – 14 Kerala News

വഖഫ് രണ്ടാംഘട്ട സമരം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

മലപ്പുറം: മുസ്ലീം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.എസിക്ക് വിട്ട വിഷയത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആലോചിക്കാനാണ് ഉന്നതാധികാര സമിതിയോഗം വിളിച്ചിട്ടുള്ളത്. കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.

ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇന്നത്തെ യോഗം വിലയിരുത്തും. തെരെഞ്ഞെടുപ്പിനുശേഷം ജില്ലകളില്‍ നടത്തിയ കാമ്പയിനിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും.

Exit mobile version