Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ആറു ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും സംസ്ഥാനത്ത് ഉണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

Exit mobile version