Site icon Fourteen Kerala – 14 Kerala News

കുറച്ചധികം കുറഞ്ഞൂട്ടോ…; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്. ഗ്രാമിന് 90 രൂപയും ഇന്ന് കുറഞ്ഞു.പവന് 720 രൂപയുടെ വന്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 11,135 രൂപയും നല്‍കേണ്ടി വരും. പവന്‍ വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചുദിവസമായി സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 8200 രൂപയിലേറെയാണ്. മുന്‍പ് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ സ്വര്‍ണം വന്‍ ഇടിവിലേക്ക് കൂപ്പുകുത്തുമോ എന്ന് കാത്തിരിക്കുകയാണ് സ്വര്‍ണപ്രേമികള്‍.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Exit mobile version