Site icon Fourteen Kerala – 14 Kerala News

കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെൽവരാജിന്റെ പരാമർശം വിവാദത്തിൽ

തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ മാരി സെൽവരാജ് നൽകിയ മറുപടി വിവാദത്തിൽ. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘താങ്കളുടെ സിനിമയിൽ നായികമാർക്കൊക്കെ ഡാർക്ക് ആക്കി മേക്കപ്പിട്ടാണ് അഭിനയിക്കുന്നത്, കറുത്ത സ്ത്രീകൾക്ക് സിനിമയിൽ പൊതുവെ അവസരം കുറവായിരുന്ന സമയം ആ അവസരവും മറ്റുള്ളവർക്ക് കൊടുക്കുന്നത് മോശമെല്ലെയെന്ന് ഒരു ആരോപണം ഉണ്ട്’ എന്നായിരുന്നു ചോദ്യം.

“അങ്ങനെയാണെങ്കിൽ വൈകല്യം ഉള്ളവരെക്കുറിച്ചുള്ളക്കുറിച്ചുള്ള സിനിമകളിൽ ശരിക്കും ഭിന്നശേഷിക്കാരെ അഭിനയിപ്പിയ്ക്കാൻ സാധിക്കുമോ? അങ്ങനെയൊന്നും അല്ല, സുന്ദരിയാണോ വെളുത്തതാണോ എന്നൊന്നും നോക്കിയല്ല, മറിച്ച് ഈ ചിത്രത്തിന് വേണ്ടി മെനക്കെടാനും അധ്വാനിക്കാനും തയാറാണോ എന്നാണു നോക്കാറുള്ളത്” എന്നായിരുന്നു മാരി സെൽവരാജിന്റെ മറുപടി.എന്നാൽ അദ്ദേഹത്തിന്റെ താരതമ്യത്തോട് വിയോജിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. കറുത്ത സ്ത്രീകളെ ഭിന്നശേഷിക്കാരുമായി താരതമ്യം ചെയ്യാൻ അതൊരു വൈകല്യമാണോ എന്നാണ് വിമർശനം. ജാതീയതയെക്കുറിച്ച് ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങളെടുത്ത സംവിധായകന് എന്ത്കൊണ്ട് സിനിമയിലെ വർണവിവേചനം തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നാണ് വിമർശകർ ചോദിച്ചത്.

Exit mobile version