Site icon Fourteen Kerala – 14 Kerala News

മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം

ദില്ലി: ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. 

രണ്ടുപേർ തമ്മിലുള്ള വാഗ്വാദത്തെ തുടർന്നാണ് തിക്കും തിരക്കുമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടർന്ന് ഇവിടേക്കുള്ള തീർത്ഥാടനം നിർത്തി വച്ചിരിക്കുകയാണ്. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ സർക്കാർ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അപകടത്തിൽ അനുശോചിച്ചു. പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സംഭവസ്ഥലത്തേക്ക് തിരിച്ചു.

Exit mobile version