Site icon Fourteen Kerala – 14 Kerala News

കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസ്; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ.
ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

കെ ജെ ഷൈനിതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടേയും മകളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി മുന്‍പ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ തന്നെ ചില ഇടത് അനുകൂല ഹാന്‍ഡിലുകള്‍ അധിക്ഷേപിക്കുന്നതായി പരാതിക്കാരിയും പ്രതികരിച്ചിരുന്നു.

Exit mobile version