Site icon Fourteen Kerala – 14 Kerala News

കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌സാട് മലയാളി അസോസിയേഷന്‍സ് ഓണാഘോഷം ; ആവണിപ്പൂവരങ്ങ് 2025 നാളെയും മറ്റന്നാളും

കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്സാട് മലയാളി അസോസിയേഷന്‍സ് സംഘടിപ്പിക്കുന്ന ഓണാഘോഷം ആവണിപ്പൂവരങ്ങ് നാളെയും മറ്റന്നാളുമായി ( ഒക്ടോബര്‍ 4, 5 ) നടക്കും. കില്‍പ്പോക്ക് പൂനമല്ലി ഹൈറോഡിലുള്ള സെയ്ന്റ് ജോര്‍ജ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിങ്സ് കണ്‍വെന്‍ഷന്‍ സെന്ററാണ് ആവണിപ്പൂവരങ്ങിന്റെ പ്രധാന വേദി. ലോക്‌സഭാംഗം ശശി തരൂരും സിനിമാതാരം ആര്യയും പരിപാടിയില്‍ മുഖ്യാതിഥികളായെത്തും. ഗോപിനാഥ് മുതുകാട് പ്രത്യേക അതിഥിയായിരും പങ്കെടുക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. പൂക്കള മത്സരം, സാഹിത്യ സംഗമം, തഗ് ഓഫ് വാര്‍, ചെണ്ടമേളം തുടങ്ങിയ വിവിധ പരിപാടികള്‍ ശനിയാഴ്ച നടക്കും. വൈകിട്ട് 4.4 ഓടെ പ്രവാസീയം എന്ന പരിപാടി നടക്കും. വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ പുരസ്‌കാരദാനം നടക്കും. ആറ് മണിക്ക് സിദ്ധാര്‍ഥ് മേനോനും അഞ്ചു ജോസഫും നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.ഓണസദ്യ, ഇലഞ്ഞിത്തറമേളം, കെട്ടുകാഴ്ച, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ ആവണിപ്പൂവരങ്ങിന്റെ രണ്ടാം ദിനമായ ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് പൊതു സമ്മേളനവും വിവിധ അവാര്‍ഡുകളുടെ വിതരണവും നടക്കും. ആറ് മണിമുതല്‍ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും. വിവിധ ഭക്ഷണ-വാണിജ്യ സ്റ്റാളുകള്‍ ഇരു ദിനങ്ങളിലും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

Exit mobile version