Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി

കണ്ണൂര്‍: കണ്ണൂർ കല്ല്യാശ്ശേരിയിൽ പ്രാദേശിക ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി വിജു നാരായണന്‍റെ വീടിന് നേരെയാണ് ആക്രമണം. ഇന്ന് പുലർച്ച രണ്ടരയോടെയാണ് സംഭവം. പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിച്ചു. ബിജുവും അച്ഛനും അമ്മയുമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് .

അതേസമയം പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്. കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Exit mobile version