Site icon Fourteen Kerala – 14 Kerala News

അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സിസിടിവി, നേര്‍ച്ചപ്പെട്ടി പൊളിച്ച് പണം മോഷ്ടിച്ച പ്രതി പിടിയിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയ ങ്ങാടി സുന്നി ജുമാ മസ്ജി ദിന്റെ നേര്‍ച്ചപ്പെട്ടി പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍. കണ്ണൂര്‍ അത്തായക്കുന്ന് നഹാസ് മന്‍സിലില്‍ മുജീബ് (37) ആണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ചില കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 12ന് രാവിലെ പത്തര യോടെയാണ് നിലമ്പൂര്‍ ചെട്ടിയങ്ങാടി സുന്നി ജുമാമസ്ജിദിന്റെ നേര്‍ച്ചപ്പെട്ടി മോഷണം നടത്തിയത്.

പള്ളിയിലെ സി.സി. ടി.വിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മോഷണം നടത്തുന്നതിന് മുമ്പായി പ്രതി നിരവധി തവണ നേര്‍ച്ചപ്പെട്ടിക്കരികില്‍ വന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ലഭ്യമായിരുന്നു. വളരെ വിദഗ്ദമായാണ് നേര്‍ച്ചപ്പെട്ടി പൊളിച്ച് പൈസ കൈകലാക്കി പ്രതി മുങ്ങിയത്.

Exit mobile version