Site icon Fourteen Kerala – 14 Kerala News

സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച എത്തും

സോണിയ ഗാന്ധി വയനാട്ടിലേക്ക്. സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടിൽ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.

സോണിയാ​ഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ടുദിവസം മുമ്പാണ് പ്രിയങ്ക ​ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു.അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി‌യതായി റിപ്പോർട്ട്

Exit mobile version