Site icon Fourteen Kerala – 14 Kerala News

കർണാകടയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

ബംഗളുരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്ത്​ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവരും ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.വിമാനം, ബസ്, ട്രെയിൻ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയിൽ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.നേരത്തെ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി കർണാടകയിലെത്താമായിരുന്നു.

വാക്സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നായിരുന്നു നിബന്ധന. ആ ഉത്തരവാണ്​ ഇപ്പോൾ പുതുക്കിയിറക്കിയിരിക്കുന്നത്​.വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, ജില്ല അതിർത്തികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കർശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു.

കേരളത്തിലടക്കം വൻതോതിൽ ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ സാഹചര്യത്തിലാണ് ഈ പുതുക്കിയ തീരുമാനം. കർണാടകയിൽ കോവിഡ് കേസുകൾ വൻതോതിൽ കുറഞ്ഞ സാഹചര്യത്തിലും കർണാടകയിൽനിന്ന് ഉള്ള ആളുകൾക്ക് കേരളത്തിലേക്ക് വരണമെങ്കിൽ ആർ ടി പി സി ആർ നിർബന്ധമാക്കി കേരള സർക്കാർ മുന്പേ ഉത്തരവിറക്കിയിരുന്നു.

Exit mobile version