Site icon Fourteen Kerala – 14 Kerala News

കടുവയ്ക്കു വച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടി നാട്ടുകാരുടെ പ്രതിഷേധം

ഗുണ്ടൽപേട്ട്: കടുവയെ പിടികൂടു ന്നതിൽ വനംവകുപ്പ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് കർണാടകയിലെ ചമരജനഗറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കർഷകർ പൂട്ടിയിട്ടു, അതും കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന വന്യമൃഗങ്ങളെ പി ടികൂടുന്നതിൽ വനംവകുപ്പ് അ നാസ്ഥകാണിക്കുന്നുവെന്നായിരുന്നു ഗുണ്ടൽപേട്ട് താലൂക്കി ലെ ബൊമ്മലാപുരയിലുള്ള കർഷകരുടെ ആരോപണം.

ബന്ദിപ്പൂർ കടുവാ സങ്കേതത്തോട് ചേർന്നുള്ള മേഖലയി ൽനിന്ന് വന്യമൃഗങ്ങളെ പിടികൂടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് ഗൗര വമായി എടുത്തില്ലെന്നാണ് ഇവരുടെ പരാതി. ഏതാനും ദിവസം മുമ്പ് കടുവയുടെ ആക്രമ ണത്തിൽ ഇവിടെ ഒരു പശുക്കിടാവ്‌ ചത്തിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം അണ പൊട്ടിയത്.സ്ഥലത്തെ സ്ഥിതിവിവരങ്ങൾ പരിശോധിക്കാനായി ചൊവ്വാഴ്ച‌ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കർഷകർ പൂട്ടിയി ടുകയായിരുന്നു. തുടർന്ന് ഗുണ്ടൽപേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാറും സ്ഥലത്തെത്തി കർഷ കരുമായി ചർച്ച നടത്തി.മെരുക്കിയ ആനകളെ ഉപയോഗിച്ച് വന്യമൃഗത്തെ പിടികൂ ടാനുള്ള തിരച്ചിൽ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. അതിനുശേഷമാണ് ക ർഷകർ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

Exit mobile version