Site icon Fourteen Kerala – 14 Kerala News

കോഴിക്കോടും വയനാട്ടിലുമായി ഇരട്ടവോട്ട്’; ടി സിദ്ധീഖ് എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി

കൽപ്പറ്റ: കൽപ്പറ്റ എംഎൽഎയായ ടി സിദ്ധീഖിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങൾ ദുർബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതമാണ് ഫെയ്‌സ്ബുക്കിൽ ആരോപണം ഉന്നയിച്ചത്.

Exit mobile version