Site icon Fourteen Kerala – 14 Kerala News

മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട സ്വദേശി നഫീസി (36) നെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ ആണ് യുവാവിനെ കാണാതെ ആയത്. തെരച്ചിലിനിടെ രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്. അതിനിടെ മറ്റൊരു സംഭവത്തിൽ, പത്തനാപുരത്ത് പിണങ്ങി വീടു വിട്ടിറങ്ങിയ യുവാവിനെ നിർമാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുന്നിക്കോട് ചേത്തടി ആലുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അജി (42)യാണ് മരിച്ചത്. വെള്ളി വൈകിട്ടാണു വീട്ടിൽനിന്നിറങ്ങിയത്. വീട്ടുകാർ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീട്ടുടമ ഇവിടെ എത്തിയപ്പോഴാണ് പടിയിൽ അജി കിടക്കുന്നതായി കണ്ടത്. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണു പ്രാഥമിക വിവരം. ഭാര്യ: ശ്രീജ, മക്കൾ: ആദർശ്, അങ്കിത.

Exit mobile version