Site icon Fourteen Kerala – 14 Kerala News

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരിക്ക്. അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരുടെ നില ഗുരുതരം.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. മൂന്നുപേരും രാവിലെ റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു.

കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായികുന്ന തബു ബസാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ തൊഴിലാളികളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Exit mobile version