Site icon Fourteen Kerala – 14 Kerala News

സൗരവ് ഗാംഗുലിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പട്ടികയിൽ കേരളം മൂന്നാമതായി തുടരുകയാണ്.

മഹാരാഷ്ട്രയിൽ 167 പേരിലാണ് ഒമിക്രോൺ രോഗബാധ കണ്ടെത്തിയത്. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിൽ 55 പേരിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

Exit mobile version