Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ 27കുപ്പി മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

തളിപ്പറമ്പ്: മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.

വെള്ളാരംപാറ ബൂസ്വിറിയ ഗാര്‍ഡന്‍ എന്ന സ്ഥലത്താണ് ഉടമസ്തനില്ലാത്ത നിലയില്‍ 27കുപ്പി (13.500 ലിറ്റര്‍ )മാഹി മദ്യം കണ്ടെടുത്ത് അബ്കാരി കേസെടുത്തത്. ഓണം വിപണി ലക്ഷ്യമാക്കി എത്തിച്ച മദ്യം എക്‌സൈസ് സംഘത്തെ കണ്ട് ഉപേക്ഷിച്ചതാകാനാണ് സാധ്യത.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് പറഞ്ഞു. ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ നികേഷ്, ഫെമിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സുജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Exit mobile version