Site icon Fourteen Kerala – 14 Kerala News

യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈ: വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ദിവ സ്റ്റേഷനിലായിരുന്നു സംഭവം.മുപ്പത്തി ഒൻപത് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജൻ ശിവനാരായൺ സിങ് അറസ്റ്റിലായി. യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ശിവനാരായൺ സിങ്ങും യുവതിയും പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റമുണ്ടാകുകയായിരുന്നു. യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ, കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. യുവതി തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവനാരായൺ സിങ്ങിനെ താനെ പൊലീസ് പിന്തുടർന്ന് പിടികൂടി.

Exit mobile version