Site icon Fourteen Kerala – 14 Kerala News

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ജയസൂര്യയുടെ കൂടെയുള്ളവര്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചു, പരാതി

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദ്ദനമേറ്റത്.

ഫോട്ടോയെടുക്കുന്നത് തടയുകയും മർദ്ദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചെന്നും ആരോപണം. കേളകം പൊലീസിൽ പരാതി നൽകി.

Exit mobile version