Site icon Fourteen Kerala – 14 Kerala News

സംരക്ഷണഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ; ബെയ്‌ലി പാലം വഴിയുള്ള യാത്ര നിരോധിച്ചു

ചൂരൽമല: ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയി. ഇതോടെയാണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്.

വയനാട് മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയാണ് രണ്ടുദിവസമായി തുടരുന്നത്. മഴയിൽ പുന്നപ്പുഴയിൽ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോർട്ട്. ബെയ്ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് അവർ തിരികെയെത്തി. മുണ്ടക്കൈയിൽ നിലവിൽ ജനവാസം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

Exit mobile version