Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 9250 രൂപയായാണ് വർധിച്ചത്. പവന്റെ വില 400 രൂപ വർധിച്ച് 74,000 രൂപയായി ഉയർന്നു. ലോക വിപണിയിൽ സ്വർണവില നേരിയതോതിൽ വർധിച്ചു.

സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനമാണ് ഉയർന്നത്. 3,390.59 ഡോളറായാണ് സ്​പോട്ട് ഗോൾഡിന്റെ വില ഉയർന്നത്. എന്നാൽ, യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകൾ ഇടിഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 3,406.9 ഡോളറായി കുറഞ്ഞു. യു.എസ് ഡോളർ ഇൻഡക്സിൽ 0.8 ശതമാനം ഉയർച്ചയുണ്ടായി.ഇറാൻ-ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലരും സുരക്ഷിതനിക്ഷേപമായി സ്വർണത്തെ കാണുന്നുണ്ട്. ഇതാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണം. വരും ദിവസങ്ങളിലും യുദ്ധത്തിന്റെ ഗതി തന്നെയാവും സ്വർണവിലയെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുക.

ഇന്ത്യൻ ഓഹരി വിപണിയിൽ നിഫ്റ്റിയും സെൻസെക്സും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 24,800 പോയിന്റിന് താഴെയാണ് നിഫ്റ്റിയിൽ വ്യാപാരം തുടങ്ങിയത്. 81,314.62 പോയിന്റിലാണ് സെൻസെക്സിലെ വ്യാപാരം. ഫെഡറൽ റിസർവിന്റെ വായ്പനയമാവും വരും ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണികളെ സ്വാധീനിക്കുക.

Exit mobile version