Site icon Fourteen Kerala – 14 Kerala News

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി പരിപാടിയില്‍ നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനും ക്ഷണം. തിരുവമ്പാടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിക്കുന്ന കുടുംബ സംഗമം പരിപാടിയിലേക്കാണ് പിവി അന്‍വറിന് ക്ഷണം ലഭിച്ചത്. ഹരിത ജീവനം 25 – എന്ന പേരിലാണ് കുടുംബ സംഗമം നടത്തുന്നത്.

ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫിന് എതിരായി മത്സരിക്കുന്ന ഘട്ടത്തിലാണ് ഘടകകക്ഷിയായ ലീഗിന്റെ പോഷക സംഘടന നടത്തുന്ന പരിപാടിയിലേക്ക് പി വി അന്‍വറിന് ക്ഷണം ലഭിച്ചത്. എന്നാല്‍ പരിപാടിയുമായി ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.ലീഗില്‍ നിന്ന് പുറത്താക്കിയവര്‍ നടത്തുന്ന പരിപാടിയെന്നാണ് ലീഗ് നേതൃത്വം അറിയിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പങ്കെടുക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു. സി പി ചെറിയ മുഹമ്മദും പങ്കെടുക്കില്ലെന്ന് നേതൃത്വം അറിയിച്ചു.

Exit mobile version