Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില മൂന്ന് ദിവസം കൊണ്ട് കുഞ്ഞത് 1480 രൂപ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും സ്വർണവില ഇടിഞ്ഞു . ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില.

ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെയും ഇന്നലെ 200 രൂപയുടെയും കുറവുണ്ടായിരുന്നു. ഇതോടെ മൂന്നുദിവസം കൊണ്ട് പവന് കുറഞ്ഞത് 1480 രൂപയാണ്. ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു.

Exit mobile version