Site icon Fourteen Kerala – 14 Kerala News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. ‌‌‌‌മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു.

അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺ​ഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽ‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.

Exit mobile version