Site icon Fourteen Kerala – 14 Kerala News

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു; പുലിയെ പിടിക്കാൻ വച്ച കൂട്ടിൽ കുടുങ്ങിയത് നായ, തുറന്നുവിട്ടു

കൽപ്പറ്റ: നിരന്തരം പുലി ശല്യം മൂലമാണ് പോൾ മാത്യൂസും കുടുംബവും പുലിയെ പിടിക്കാൻ കൂടുവെച്ചത്. കോഴികളെ കൂടിനുള്ളിലാക്കി വെച്ചെങ്കിലും ആ കൂട്ടിൽ വന്നു കയറിയത് മറ്റൊരാളായിരുന്നു. പ്രദേശത്ത് വിലസുന്ന നായക്കൂട്ടത്തിൽ നിന്നൊരാൾ. ബത്തേരി കോട്ടക്കുന്നിൽ വച്ച കൂട്ടിലാണ് നായ കുടുങ്ങിയത്.

ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു. കോട്ടക്കുന്ന് പോൾ മാത്യുസിന്റെ വീട്ടിൽ പലതവണ പുലി വന്ന സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. എന്നാൽ പുലിക്ക് പകരം നായയാണ് കുടുങ്ങിയത്.

Exit mobile version