Site icon Fourteen Kerala – 14 Kerala News

അതിതീവ്രമഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്; വ്യാപകനാശം

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബാക്കി ഒൻപതു ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പ്, ഓറഞ്ച് അലർട്ട്. മഴക്കെടുതികളിൽ ഇന്ന് മൂന്ന് മരണം. എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് മരം വീണ് അന്നക്കുട്ടി ചാക്കോയും ആലപ്പുഴ പുന്നപ്രയിൽ വെള്ളക്കെട്ടിൽ കെ.ജെ.ജയിംസും മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

കാലവർഷക്കെടുതികളിൽ മരണം 23 ആയി. വിവിധയിടങ്ങളിൽ ഒഴുക്കിൽപെട്ട് മൂന്നുപേരെ കാണാതായി. കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളംകയറുന്നു. കണ്ണൂർ കുപ്പത്ത് ദേശീയപാത നിർമ്മാണ മേഖയിൽ വീണ്ടും മണ്ണിടിഞ്ഞ് താഴ്ന്നു. കാസർകോട് മഞ്ചേശ്വരത്ത് വെള്ളക്കെട്ട് രൂക്ഷം.

Exit mobile version